റഹ്മാന് വീണ്ടും ഓസ്‌കാര്‍?

By Shyma Mohan.14 Dec, 2016

imran-azhar


    ലോസാഞ്ചല്‍സ്: സ്ലംഡോഗ് മില്യണിയറിലെ സംഗീതത്തിലൂടെ ഓസ്‌കാര്‍ നേടിയ എ.ആര്‍ റഹ്മാന്‍ ഈ വര്‍ഷത്തെ ഓസ്‌കാര്‍ പട്ടികയിലും ഇടം നേടിയിരിക്കുന്നു. ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ ജീവിതം ചിത്രീകരിച്ചിരിക്കുന്ന ബര്‍ത്ത് ഓഫ് ലെജന്റ് എന്ന സിനിമക്ക് സംഗീതം നല്‍കിയതിലൂടെയാണ് ഇത്തവണയും ഓസ്‌കാര്‍ അദ്ദേഹത്തെ തേടിയെത്തുന്നത്. ബ്രസീലിയന്‍ താളങ്ങള്‍ ഇഴചേര്‍ത്ത സംഗീതമാണ് റഹ്മാന്‍ ബര്‍ത്ത് ഓഫ് ലെജന്റില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. 2008ല്‍ സ്ലംഡോഗ് മില്യണിയറുടെ സംഗീതത്തിന് ഒറിജിനല്‍ സ്‌കോര്‍ വിഭാഗത്തിലും ഒറിജിനല്‍ സോംഗ് വിഭാഗത്തിലും ഇരട്ട ഓസ്‌കാറാണ് റഹ്മാനെ തേടിയെത്തിയത്. രണ്ട് ഓസ്‌കാര്‍ ലഭിച്ച ഏക ഇന്ത്യക്കാരനും സംഗീത മാന്ത്രികനായ എ.ആര്‍ റഹ്മാന്‍ തന്നെ. മലയാളിയായ റസൂല്‍ പൂക്കുട്ടിക്കും റഹ്മാനോടൊപ്പം സ്ലംഡോഗ് മില്യണിയറിലെ ശബ്ദ മിശ്രണത്തിന് ഓസ്‌കാര്‍ ലഭിച്ചിരുന്നു.

OTHER SECTIONS