വൈറലായി ഒട്ടകപ്പക്ഷികളുടെ പരക്കം പാച്ചില്‍, ഫാമിലെ പക്ഷിക്കൂട് പൂട്ടാന്‍ മറന്നത് വിനയായി

By Avani Chandra.13 01 2022

imran-azhar

 

ബെയ്ജിങ്: 80 ഓളം ഒട്ടകപ്പക്ഷികള്‍ തെരുവില്‍ പരക്കം പായുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ചൈനയിലെ ചോങ്സുവോ തെരുവിലാണ് ജയില്‍ ചാട്ടത്തെ വെല്ലുന്ന മതില്‍ ചാട്ടം അരങ്ങേറിയത്. പക്ഷിഫാമില്‍ നിന്ന് രക്ഷപ്പെട്ട് ഓടുന്ന ഒട്ടകപ്പക്ഷികളുടെ ദൃശ്യങ്ങളാണ് ഇത്.

 

ഫാമിലെ പക്ഷിക്കൂട് അധികൃതര്‍ പൂട്ടാന്‍ മറന്ന് പോയതാണ് വിനയായത്. ഒട്ടകപ്പക്ഷികള്‍ രക്ഷ തേടി പരക്കം പായുന്ന കാഴ്ച കണ്ട അമ്പരിപ്പിലായിരുന്നു പ്രദേശവാസികള്‍. എന്നാല്‍ രക്ഷതേടല്‍ നാടകത്തിന് അന്ത്യം കുറിച്ചുകൊണ്ട് പോലീസ് ഒട്ടകപ്പക്ഷികളെ തിരികെ ഫാമിലെത്തിക്കുകയായിരുന്നു.

 

OTHER SECTIONS