ഭാരത് ഭവനില്‍ ഓട്ടന്‍തുള്ളലിന്റെ നവ്യാനുഭവം

By Online Desk.23 09 2018

imran-azhar

 

 

തിരുവനന്തപുരം : ഭാരത് ഭവനില്‍ അരങ്ങേറിയ ഓട്ടന്‍തുള്ളലിന്റെ അവതരണം കലാസ്വാദകര്‍ക്ക് പുത്തന്‍ അനുഭവമായി. കലാമണ്ഡലം സുരേഷ് കാളിയത്തും സംഘവുമാണ് ഓട്ടന്‍തുള്ളല്‍ അവതരിപ്പിച്ചത്. കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും, ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സും സംയുക്തതമായാണ് കല്യാണ സൗഗന്ധികം ഓട്ടന്‍തുള്ളല്‍ സംഘടിപ്പിച്ചത്. നിറഞ്ഞ സദസ്സിനെ സാക്ഷി നിര്‍ത്തി വൈകുന്നേരം 6 മണിയോടെയായിരുന്നു ഓട്ടന്‍തുള്ളല്‍ അരങ്ങേറിയത്. ഭാരത് ഭാരത് മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍ ആമുഖഭാഷണം നടത്തിയ ചടങ്ങില്‍ ഐ സി സി ആര്‍ റീജിയണല്‍ ഓഫീസര്‍ മധൂര്‍ കങ്കണ റോയി കലാകാരന്മാരെ പൊന്നാട അണിയിച്ച് ആദരിച്ചു. സുരേഷ് കാളിയത്തിനൊപ്പം വോക്കലില്‍ കലാമണ്ഡലം മോഹനകൃഷ്ണന്‍, കലാമണ്ഡലം നയനന്‍, മൃദംഗത്തില്‍ കലാമണ്ഡലം രാജീവ് ആര്‍.നായര്‍ എന്നിവരും അരങ്ങിലെത്തി.

OTHER SECTIONS