'നീതി നിഷേധം': അലോക് വർമ്മ സർവീസിൽ നിന്നും രാജിവെച്ചു

By Sooraj Surendran .11 01 2019

imran-azhar

 

 

ന്യൂ ഡൽഹി: മുൻ സിബിഐ ഡയറക്ടർ അലോക് വർമ്മ രാജിവെച്ചു. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ സിബിഐ ഡയറക്ടറായി ചുമതലയേറ്റ അലോക് വർമ്മയെ കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന ഉന്നതതല യോഗത്തിൽ പുറത്താക്കിയിരുന്നു. തുടർന്ന് അലോക് വർമ്മയെ ഫയർ സർവീസ്, സിവിൽ ഡിഫൻസ് ആന്‍റ് ഹോം ഗാർഡ്സിന്‍റെ ഡയ റക്ടർ ജനറലായി നിയമിച്ചു. എന്നാൽ ഈ സ്ഥാനം താൻ ഏറ്റെടുക്കില്ലെന്ന് അലോക് വർമ്മ വ്യക്തമാക്കി. തുടർന്നാണ് രാജി. നടപടി ക്രമങ്ങൾ അട്ടിമറിച്ചാണ് തനിക്കെതിരെ നടപടി കൈക്കൊണ്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

ജനുവരി 9നാണ് സുപ്രീംകോടതി വിധിക്കു പിന്നാലെ സിബിഐ ഡയറക്ടറായി അലോക് വർമ്മ ചുമതലയേൽക്കുന്നത്. അലോക് വര്‍മയെ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് നീക്കിയ നടപടി ചൊവ്വാഴ്ചയാണ് സുപ്രീംകോടതി റദ്ദാക്കിയത്.ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചായിരുന്നു വിധി പുറപ്പെടുവിച്ചത് .

 

സിബിഐയിൽ നാടകീയ രംഗങ്ങൾ...

 

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ സിബിഐ ഡയറക്ടറായി പ്രവേശിച്ച അലോക് വർമ്മയുടെ തുടർനടപടികൾ വിവാദം സൃഷ്ടിച്ചു. സിബിഐയിലെ അഞ്ച് ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്. കൂടാതെ രാകേഷ് അസ്താനക്കെതിരായ കേസിൽ നിലവിലെ ഉദ്യോഗസ്ഥരെ മാറ്റി പുതിയ സംഘത്തെ നിയമിക്കുകയും ചെയ്തു. എ.കെ.ബസി, എം.കെ.സിൻഹ, എ.കെ.ശർമ എന്നിവരാണ് അസ്താന കേസ് അന്വേഷിച്ചിരുന്നത്. സ്ഥലം മാറ്റം ലഭിച്ചവരിൽ ഇവരും ഉൾപ്പെടുന്നു.


സിബിഐയെ വിടാതെ കേന്ദ്രസർക്കാർ, ഒടുവിൽ കസേര തെറിച്ചു...

 

വ്യാഴാഴ്ച്ചയാണ് സുപ്രീംകോടതി വിധി മറികടന്ന് ഉന്നതതല യോഗത്തിലാണ് സിബിഐ ഡയറക്ടറായി ചുമതലയേറ്റ അലോക് വർമ്മയെ പുറത്താക്കാൻ തീരുമാനമുണ്ടായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ ചേർന്ന യോഗം രണ്ടുമണിക്കൂറിലേറെ നീണ്ടുനിന്നു. കോൺഗ്രസ് കക്ഷിനേതാവ് മല്ലികാർജുൻ ഖർഗെ, ജഡ്ജി എ.കെ.സിക്രി എന്നിവർ യോഗത്തിൽ പങ്കെടുത്തപ്പോൾ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി യോഗത്തിൽ നിന്നും വിട്ടുനിന്നു. യോഗത്തിൽ അലോക് വർമയ്ക്കെതിരായ ആരോപണങ്ങളും കേന്ദ്ര വിജിലൻസ് കമ്മീഷന്‍റെ റിപ്പോർട്ടും വർമയുടെ മറുപടിയും സമിതി പരിഗണിച്ചാണ് തീരുമാനമുണ്ടായത്.


സിബിഐ തലപ്പത്ത് നിന്നും ഹോം ഗാർഡ് ഡ‍യറക്ടറായി സ്ഥാനമാറ്റം...

 

ഉന്നതതല യോഗത്തിൽ സിബിഐ ഡയറക്ടർ സ്ഥാനത്ത് നിന്ന് പുറത്താക്കിയ അലോക് വർമ്മയെ ജനുവരി 10നാണ് ഫയർ സർവീസ്, സിവിൽ ഡിഫൻസ് ആന്‍റ് ഹോം ഗാർഡ്സിന്‍റെ ഡയ റക്ടർ ജനറലായി നിയമിച്ചത്. അലോക് വർമ്മക്ക് പകരം ഇടക്കാല ഡയറക്ടായിരുന്ന എം. നാഗേശ്വര റാവുവിനെ നിയമിക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.

 

OTHER SECTIONS