ക​ര്‍​ക്ക​റെ​യെ അപമാനിച്ച സംഭവം; പ്ര​ജ്ഞാ സിംഗിനെതിരെ അന്വേഷണം

By Sooraj Surendran .19 04 2019

imran-azhar

 

 

ന്യൂ ഡൽഹി: മുംബൈ ഭീകരാക്രമണത്തിനിടെ കൊല്ലപ്പെട്ട ഭീകര വിരുദ്ധ സ്‌ക്വാഡ് തലവന്‍ ഹേമന്ത് കര്‍ക്കറെയെ അപമാനിച്ച സംഭവത്തിൽ മാലേഗാവ് സ്‌ഫോടന കേസ് പ്രതിയും ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ഥിയുമായ സാധ്വി പ്രജ്ഞാ സിങ്ങിനെതിരെ അന്വേഷണം. പ്രജ്ഞയുടേത് വ്യക്തിപരമായ അഭിപ്രായമാണെന്ന് ബിജെപി പ്രസ്താവനയിറക്കി. പ്രജ്ഞയുടെ പ്രസ്താവനയെ പ്രസ്താവനയെ ഐപിഎസ് അസോസിയേഷന്‍ അപലപിച്ചു.പാക്ക് ഭീകരരെ തുരത്തുന്നതിനിടെയാണ് മഹാരാഷ്ട്ര എടിഎസ് തലവന്‍ ഹേമന്ദ് കര്‍ക്കറെ വീരമൃത്യ വരിച്ചത്. കർക്കറെ മരിച്ചതിന് പിന്നാലെ പ്രജ്ഞ സിംഗ് നടത്തിയ പരാമർശങ്ങൾ വലിയ വിവാദമായിരുന്നു. പ്രജ്ഞയുടെ പ്രസ്താവനയില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അന്വേഷണം തുടങ്ങി.

OTHER SECTIONS