യെമനിലെ ജയിലില്‍ വ്യോമാക്രമണം; 200 പേര്‍ കൊല്ലപ്പെട്ടു

By RK.21 01 2022

imran-azhar


സന: യെമനിലെ ഹൂതി വിമതരുടെ ജയിലിനു നേരെയുണ്ടായ വ്യോമാക്രമണത്തില്‍ ഇരുനൂറിലധികം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. സാദയിലെ ജയിലിനു നേരെയാണ് ആക്രമണമുണ്ടായത്. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരാണ് മരിച്ചത്.

 

സൗദി നേതൃത്വത്തിലുള്ള സഖ്യസേനയുടെ വ്യോമാക്രമണത്തില്‍ ടെലികമ്യൂണിക്കേഷന്‍ സംവിധാനം തകര്‍ന്നു. ഇതേത്തുടര്‍ന്ന് യെമനില്‍ രാജ്യവ്യാപകമായി ഇന്റര്‍നെറ്റ് ബന്ധം തടസ്സപ്പെട്ടു.

 

തിങ്കളാഴ്ച യുഎഇ തലസ്ഥാനമായ അബുദാബിയില്‍ യെമനിലെ ഹൂതി വിമതര്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തിനു പിന്നാലെയാണ് യുഎഇ ഉള്‍പ്പെട്ട സൗദി സഖ്യസേന ആക്രമണം ശക്തമാക്കിയത്. ഡ്രോണ്‍ ആക്രമണത്തില്‍ 3 പേര്‍ കൊല്ലപ്പെട്ടിരുന്നു.

 

പിന്നാലെ യെമന്റെ തലസ്ഥാനമായ സനയില്‍ ഉള്‍പ്പെടെ സൗദി സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ 80 പേര്‍ കൊല്ലപ്പെടുകയും ഒട്ടേറെപ്പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു

 

 

 

OTHER SECTIONS