ഹിമാചൽ പ്രദേശിൽ സന്യാസിമാർക്ക് കൂട്ടത്തോടെ കോവിഡ് ബാധ

By Sooraj Surendran.02 03 2021

imran-azhar

 

 

ഹിമാചൽ പ്രദേശിൽ കാൻഗ്ര ജില്ലയിൽ 300ലധികം സന്യാസിമാർക്ക് കൂട്ടത്തോടെ കോവിഡ് ബാധ സ്ഥിരീകരിച്ചു.

 

രോഗം സ്ഥിരീകരിച്ച ഒരു സന്യാസിയുടെ ആരോഗ്യനില ഗുരുതരമാണ്.

 

ഫെബ്രുവരി 23ന് ഇവിടെ ചില സന്യാസിമാർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

 

ഇതേ തുടർന്ന് വിശദമായ പരിശോധന നടത്തിയിരുന്നു.

 

നേരത്തെ ഗ്യുട്ടോ താന്ത്രിക് സന്ന്യാസിമഠത്തിൽ മാത്രം 150ലധികം അന്തേവാസികൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

 

സന്യാസിമാർ കർണാടക, ഡൽഹി തുടങ്ങിയ ഇടങ്ങളിൽ നിന്ന് ഹിമാചൽ പ്രദേശിലേക്ക് എത്തിയിരുന്നു.

 

ഇവിടന്നാകാം വൈറസ് ബാധ പടർന്നതെന്നാണ് പ്രാഥമിക നിഗമനം.

 

OTHER SECTIONS