രാജ്യത്ത് ഓക്‌സ്‌ഫഡ‍് വാക്സിന്‍റെ മൂന്നാം ഘട്ട പരീക്ഷണം പുനഃരാരംഭിച്ചു

By Sooraj Surendran.22 09 2020

imran-azhar

 

 

ന്യൂ ഡൽഹി: രാജ്യത്ത് കോവിഡ് പ്രതിദിന കണക്കുകൾ വർധിക്കുന്ന സാഹചര്യത്തിലും ഒരു സന്തോഷവാർത്ത. സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന ഓക്‌സ്‌ഫഡ‍് വാക്സിന്‍റെ മൂന്നാം ഘട്ട പരീക്ഷണം പുനഃരാരംഭിച്ചു. അസ്ട്ര സെനക കമ്പനിയുമായി ചേർന്നാണ് സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ വാക്സിൻ നിർമ്മാണം. വാക്സിൻ വിജയിച്ചാൽ വാങ്ങാൻ ഇന്ത്യയും കരാർ ഒപ്പിട്ടുണ്ട്. നേരത്തെ മൂന്നാം ഘട്ട പരീക്ഷണത്തിന്റെ ഭാഗമായി ബ്രിട്ടനിലെ ക്ലിനിക്കൽ പരീക്ഷണത്തിനിടെ വാക്‌സിൻ കുത്തിവെച്ച ഒരാൾക്ക് അജ്ഞാത രോഗം പിടിപെട്ടിരുന്നു. ഇതിന് പിന്നാലെ പരീക്ഷണം നിർത്തിവെച്ചിരുന്നു. പരീക്ഷണം പുനരാരംഭിക്കാൻ ബ്രിട്ടനിലെ മെഡിസിൻസ് ഹെൽത്ത് റെഗുലേറ്ററി അതോറിറ്റിയാണ് അൾട്രാ സെനകിന് അനുമതി നല്‍കിയത്. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം അമ്പത്തിയഞ്ച് ലക്ഷം കടന്നിരിക്കുകയാണ്. കേരളത്തിലും സ്ഥിതി അതീവ ഗുരുതരമാണ്.

 

OTHER SECTIONS