നെഹ്‌റു കോളേജ് ചെയര്‍മാന്‍ കൃഷ്ണദാസിന്റെ അറസ്റ്റ് തടഞ്ഞു

By sruthy sajeev .16 Feb, 2017

imran-azhar


കൊച്ചി: തൃശൂര്‍ പാമ്പാടി നെഹ്‌റു കോളജിലെ ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ ഒന്നാം പ്രതിയായ കോളജ് ചെയര്‍മാന്‍ പി. കൃഷ്ണദാസിനെ അറസ്റ്റ് ചെയ്യുന്നതിന്
ഹൈക്കോടതി വിലക്ക്. അഞ്ചു ദിവസത്തേക്ക് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണ
ിച്ചാണ് നടപടി. ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത കേസില്‍ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസ് അടക്കം അഞ്ചു പേര്‍ക്കെതിരെയാണ് കഴിഞ്ഞ തിങ്കളാഴ്ച
പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

 

OTHER SECTIONS