ചിദംബരത്തിന് കനത്ത തിരിച്ചടി; നാല് ദിവസം സിബിഐ കസ്റ്റഡിയിൽ

By Sooraj Surendran.22 08 2019

imran-azhar

 

 

ന്യൂ ഡൽഹി: ഐഎൻഎക്സ് മീഡിയ അഴിമതി കേസിൽ മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തിന് കനത്ത തിരിച്ചടി. പ്രത്യേക കോടതി അദ്ദേഹത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടു.മണിക്കൂറുകൾ നീണ്ട വാദത്തിനൊടുവിലാണ് കോടതി ചിദംബരത്തിന് ജാമ്യം നിഷേധിച്ചത്. അഞ്ച് ദിവസത്തേക്ക് ചിദംബരത്തെ വിട്ടുനൽകണമെന്നായിരുന്നു സിബിഐയുടെ ആവശ്യം എന്നാൽ നാല് ദിവസത്തേക്കാണ് ചിദംബരത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടത്. അതേസമയം അഭിഭാഷകർക്ക് ചിദംബരത്തെ കാണാൻ അനുമതി നൽകി. കുടുംബാംഗങ്ങൾക്ക് ദിവസവും അരമണിക്കൂർ ചിദംബരത്തെ കാണാൻ അനുമതി നൽകി. രണ്ട് ദിവസത്തിൽ ഒരു ദിവസം അദ്ദേഹത്തെ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടു. സിബിഐയ്ക്കുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ചിദംബരത്തെ അഞ്ച് ദിവസത്തേക്ക് സിബിഐ കസ്റ്റഡിയിൽ വിടണമെന്ന് ആവശ്യപ്പെട്ടത്. ചിദംബരത്തെ കസ്റ്റഡിയില്‍ വേണമെന്നും മുംബൈയിലേക്ക് കൊണ്ടുപോകാന്‍ അനുവദിക്കണമെന്നും സി.ബി.ഐ ആവശ്യപ്പെട്ടിരുന്നു. 

 

OTHER SECTIONS