വികസനത്തിന്റെ ഏറ്റവും മോശമായ ആശയമാണ് ഗുജറാത്ത് മോഡലെന്ന്; പി ചിദംബരം

By BINDU PP .19 Nov, 2017

imran-azhar

 

 

 


ദില്ലി: ബിജെപിക്കെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. വികസനത്തിന്റെ ഏറ്റവും മോശമായ ആശയമാണ് ഗുജറാത്ത് മോഡലെന്നും 22 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബിജെപി അധികാരത്തിലെത്തിയതോടെ സംസ്ഥാനം പിന്തള്ളപ്പെട്ടുവെന്നും ചിദംബരം കുറ്റപ്പെടുത്തി.കര്‍ണ്ണാടക, കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളെ ചൂണ്ടിക്കാട്ടിയായിരുന്നു ഗുജറാത്ത് മോഡലിനെ വിമര്‍ശിച്ച് ചിദംബരം രംഗത്തെത്തിയത്. അധികാരത്തിലെത്തിയത് മുതല്‍ മോദി പറഞ്ഞത് വര്‍ഷം രണ്ട് കോടി തൊഴിലവസരങ്ങള്‍ ഉണ്ടാക്കുമെന്നായിരുന്നു. എന്നാല്‍ സംഭവിച്ചതെന്താണ്?. ഗുജറാത്തില്‍ കഴിഞ്ഞ 22 വര്‍ഷമായി വികസനം നടക്കുന്നില്ല. അത് പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്. ചിദംബരം കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ട്വിറ്ററിലൂടെയായിരുന്നു വിമര്‍ശനങ്ങള്‍.കൂടാതെ വമ്പന്‍ പ്രഖ്യാപനങ്ങള്‍ നടത്താറുള്ള മോദിയുടെ പൊള്ളത്തരങ്ങളെയും അദ്ദേഹം വിമര്‍ശിച്ചു. കഴിഞ്ഞ 42 മാസങ്ങളായി പ്രഖ്യാപനങ്ങള്‍ അല്ലാതെ മറ്റൊന്നും ഉണ്ടാകുന്നില്ല. 1995 ന് മുന്‍പ് ദേശീയ വളര്‍ച്ചയേക്കാള്‍ മുന്നില്‍ നിന്ന സംസ്ഥാനം ഇന്ന് വളരെ താഴെയാണ്. തെറ്റായ നയങ്ങളുടെ പേരില്‍ പലമേഖലകളിലും ആളുകള്‍ പിന്നോക്കം നില്‍ക്കുകയാണ്.

 

 

loading...