സോഷ്യല്‍ മീഡിയയില്‍ പി ജയരാജനെതിരെ വ്യാജ പ്രചരണം നടത്തിയ 4 പേര്‍ അറസ്റ്റില്‍

By uthara.09 12 2018

imran-azhar

കണ്ണൂര്‍:  സോഷ്യല്‍ മീഡിയയില്‍ പി ജയരാജനെതിരെ വ്യാജ പ്രചരണം നടത്തിയ  4 പേര്‍ അറസ്റ്റില്‍ . മയ്യില്‍ പെരുവങ്ങൂര്‍ സ്വദേശി ടി പി ബാസിത്ത് (37), പാവന്നൂര്‍ കടവിലെ മുഹമ്മദ് ഇസ്മാഈല്‍ (38), കാക്കയങ്ങാട് പാറക്കണ്ടത്ത് കെ.പി ഷമീം (27), മയ്യില്‍ ഇരുവാപ്പുഴ നമ്ബ്രത്തെ കെ.പി അനസ് (25) എന്നിവരെയാണ് സോഷ്യല്‍ മീഡിയയില്‍ പി ജയരാജനെതിരെ വ്യാജ പ്രചരണം നടത്തിയത്തിന് എസ് ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആണ് അറസ്റ്റ് ചെയ്തത് .പി ജയരാജനെതിരെ സോഷ്യല്‍ മീഡിയയില്‍  വ്യാപക പ്രചാരണം കഴിഞ്ഞ ദിവസമാണ് ഉണ്ടായത് .പീഡനക്കേസ് പ്രതിയായ യുവാവ് പി ജയരാജന്റെ ഡ്രൈവര്‍ ആണ് എന്നതായിരുന്നു പ്രചരിച്ചത് .

OTHER SECTIONS