ജീവകാരുണ്യ പ്രവർത്തകനുള്ള പുരസ്കാരം പി ജയരാജന്

By Sooraj Surendran .15 04 2019

imran-azhar

 

 

കണ്ണൂർ: മികച്ച ജീവകാരുണ്യ പ്രവർത്തകനുള്ള പുരസ്‌കാരം സിപിഎം നേതാവും വടകരയിലെ എൽഡിഎഫ് സ്ഥാനാർഥിയുമായ പി.ജയരാജന്. ഉണർവ് എന്ന സ്നേഹകൂട്ടായ്മയുടെ പുരസ്‌കാരമാണ് ജയരാജന് ലഭിച്ചു. ലഹരിക്ക് അടിമപ്പെട്ട് പോയവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനും കിടപ്പുരോഗികളെ പരിചരിക്കുന്നതിനും നേതൃത്വം നൽകുന്ന പൊതുപ്രവർത്തകൻ എന്ന നിലയിലാണ് പി ജയരാജനെ പുരസ്‌കാരത്തിന് അർഹനാക്കിയത്. ഉണർവ് എന്ന സ്നേഹകൂട്ടായ്മയുടെ ഉപദേശക സമിതി ചെയർമാനാണ് ജയരാജൻ.

OTHER SECTIONS