കൊറിയ ഓപ്പണ്‍; ഇന്ത്യയുടെ കശ്യപിന് സെമിയില്‍ തോല്‍വി

By mathew.28 09 2019

imran-azhar

 

ഇഞ്ചിയോണ്‍: കൊറിയ ഓപ്പണ്‍ ബാഡ്മിന്റണ്‍ സെമിയില്‍ ഇന്ത്യയുടെ പി.കശ്യപിന് തോല്‍വി. പുരുഷ വിഭാഗം സിംഗിള്‍സില്‍ ലോക ചാമ്പ്യനും ലോക ഒന്നാം നമ്പറും ടൂര്‍ണമെന്റ് ടോപ് സീഡുമായ ജപ്പാന്റെ കെന്റോ മൊമോട്ടോയാണ് കശ്യപിനെ തോല്‍പ്പിച്ചത്. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു കശ്യപിന്റെ തോല്‍വി. സ്‌കോര്‍: 13-21, 15-13. മത്സരം 40 മിനിറ്റ് നീണ്ടു നിന്നു. കഴിഞ്ഞ കൊറിയ ഓപ്പണില്‍ മൊമോട്ടോ ക്വാര്‍ട്ടറില്‍ പുറത്തായിരുന്നു.

 

ടൂര്‍ണമെന്റ് രണ്ടാം സീഡായ ചൈനീസ് തായ്പെയുടെ വാണ്ട് സു വെയ്‌യെയാണ് ഫൈനലില്‍ മൊമോട്ടോ നേരിടുന്നത്. ഇന്‍ഡൊനീഷ്യയുടെ നാലാം സീഡായ ജൊനാഥന്‍ ക്രിസ്റ്റിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പിച്ചാണ് വാങ് ഫൈനലിലേക്ക് കടന്നത്. സ്‌കോര്‍: 21-8, 22-20.

 

OTHER SECTIONS