ചിലർ പുൽവാമ ആക്രമണത്തിൽ രാഷ്ട്രീയം കളിക്കുന്നു, പുൽവാമ രാഷ്ട്രീയവൽക്കരിക്കുന്നതിൽ ദുഃഖമുണ്ട് - പ്രധാനമന്ത്രി

By online desk .31 10 2020

imran-azhar

 


അഹമ്മദാബാദ്: ഇന്ത്യയിലെ കോവിഡ് പ്രതിരോധ പോരാളികൾ ലോകം പ്രശാസിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഐക്യവും വൈവിധ്യവുമാണ് ഇന്ത്യയുടെ കരുത്ത്. കർഷകരെ ശക്തിപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ഏകതാ ദിവസിന്റെ ഭാഗമായുള്ള പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

ജമ്മുകാശ്മീരിനു പ്രത്യേക പദവി നൽകിയിരുന്ന 370 അനുഛേദം റദ്ദാക്കണമെന്നത് സർദാർ വല്ലഭായി പട്ടേലിന്റെ ആഗ്രഹമായിരുന്നു എന്നും പ്രധാനമന്ത്രി പറഞ്ഞു. ഭീകരവാദത്തിനെതിരെ ലോകരാജ്യങ്ങൾ ഒന്നിച്ചു നിൽക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ചിലർ തീവ്രവാദികളെ കൂട്ടുപിടിക്കുകയാണ് . ഭീകരവാദത്തിലൂടെ ആര്ക്കും ഒരു നേട്ടവും ഉണ്ടാകാൻ പോവക്കുന്നില്ല ലോകത്തെ കുടുംബമായി കാണുകയാണ് വേണ്ടത്. ഭീകരരെ നേരിടുന്നതിൽ ഇന്ത്യക്ക് ഒരുപാട് ധീര ജവാൻമാരെ നഷ്ടമായി .ആതുരാജ്യം ഒരിക്കലും മറക്കുകയില്ല, അതിർത്തിയിലെ ഏതു വെല്ലുവിളിയെയും നേരിടാൻ ഇന്ഡിന് സൈന്യം സജ്ജമാണ്. സമാധാനം എന്ന സന്ദേശമാണ് ഇന്ത്യ ലോകത്തിനു നൽകുന്നത്. ചിലർ പുൽവാമ ആക്രമണത്തിൽ രാഷ്ട്രീയം കളിക്കുന്നു, പുൽവാമ രാഷ്ട്രീയവൽക്കരിക്കുന്നതിൽ ദുഃഖമുണ്ട്. രാഷ്ട്രീയം കളിക്കുന്നവരെ രാജ്യം മറക്കില്ലെന്നും മോദി പറഞ്ഞു.

OTHER SECTIONS