അബ്ദുള്ളക്കുട്ടി വന്നാൽ സ്വീകരിക്കും: ശ്രീധരൻപിള്ള

By Sooraj Surendran .24 06 2019

imran-azhar

 

 

തിരുവനന്തപുരം: കോൺഗ്രസിൽ നിന്നും പുറത്താക്കപ്പെട്ട എ പി അബ്ദുള്ളക്കുട്ടി പാർട്ടിയിലേക്ക് വന്നാൽ സ്വീകരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ള. കഴിഞ്ഞ അഞ്ച് വർഷക്കാലം മോദി നടത്തിയ വികസന പ്രവർത്തനങ്ങൾ പ്രകീർത്തിച്ചതിനാണ് അബ്ദുള്ളക്കുട്ടിയെ പാർട്ടിയിൽ നിന്നും പുറത്താക്കിയത്. വികസനത്തെ അംഗീകരിക്കുന്നവരെ പാർട്ടി ഉൾക്കൊള്ളുമെന്ന് ശ്രീധരൻപിള്ള മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും, ദേശീയ അധ്യക്ഷൻ അമിത് ഷായെയും സന്ദർശിച്ചിരുന്നു. അതേസമയം അംഗത്വമെടുക്കുന്ന കാര്യത്തില്‍ പിന്നീട് തീരുമാനം പ്രഖ്യാപിക്കുമെന്ന് അബ്ദുള്ളക്കുട്ടി അറിയിച്ചു.

OTHER SECTIONS