ദത്ത് വിവാദത്തിൽ ശിശുക്ഷേമ സമിതിക്ക് വീഴ്‌ചയുണ്ടെങ്കിൽ നടപടി: പി സതീദേവി

By vidya.25 11 2021

imran-azhar

 


തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ ശിശുക്ഷേമ സമിതിയുടെ ഭാഗത്ത് വീഴ്‌ചയുണ്ടെങ്കിൽ നടപടിയുണ്ടാകുമെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ പി സതീദേവി.സംഭവത്തിൽ അനുപമയുടെ പരാതി ലഭിച്ചിരുന്നു.

 

അനുപമയുടെ പരാതിയിൽ ശിശുക്ഷേമ സമിതിക്കും CWCക്കും ഗുരുതരവീഴ്ചയുണ്ടായി എന്നാണ് ആരോപണം.ഈ വിഷയത്തിൽ ശിശുക്ഷേമ സമിതിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതുവരെയും റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും പി സതീദേവി വ്യക്തമാക്കി.

 


അതേസമയം കുഞ്ഞിനെ തിരിച്ചുകിട്ടിയെങ്കിലും കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള തുടർ സമരപരിപാടി തുടരുമെന്ന് അനുപമ പറഞ്ഞു.

 

ആലുവയിൽ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് നിയമവിദ്യാര്‍ത്ഥി മോഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണവിധേയനായ സിഐ സുധീറിനെതിരെ കൂടുതൽ നടപടി വേണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി അറിയിച്ചു.

 

 

OTHER SECTIONS