പി വി അൻവർ എം എൽ എയുടെ വാട്ടർ തീം പാർക്കിന് സ്റ്റോപ്പ് മെമ്മോ നൽകി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

By Sooraj S .16 Jun, 2018

imran-azhar

 

 


കോഴിക്കോട്: നിലമ്പൂർ എം എൽ എ പി വി അൻവറിന്റെ ഉടമസ്ഥതയിലുള്ള വാട്ടർ തീം പാർക്കിനാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സ്റ്റോപ്പ് മെമ്മോ നൽകിയത്. അപകട ഭീഷണി നേരിടുന്നതിനാലാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഭാഗത്ത് നിന്നും ഇങ്ങനൊരു നടപടി ഉണ്ടായത്. മാത്രമല്ല പാർക്കിനുള്ളിൽ നിന്നും മണ്ണിടിയുന്നതായും ശ്രെദ്ധയിൽപെട്ടിട്ടുണ്ട്. വ്യാഴാഴ്ച രാത്രിയാണ് പാര്‍ക്കില്‍ മണ്ണിടിച്ചില്‍ ഉണ്ടായത്. ജിയോളജിക്കൽ വകുപ്പിന്റെ അനുമതിയില്ലാതെ കുന്നിടിച്ചാണ് അൻവർ എം എൽ എ പാർക്ക് നിർമ്മിച്ചത് ഇത് ഏറെ വിവാദം ഉണ്ടാക്കിയിട്ടുണ്ട്.