1.70 ലക്ഷം കോടിയുടെ ആശ്വാസ പാക്കേജുമായി കേന്ദ്രം; ആരോഗ്യ പ്രവർത്തകർക്ക് 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ

By Sooraj Surendran.26 03 2020

imran-azhar

 

 

ന്യൂ ഡൽഹി: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാർ 1,70,000 കോടി രൂപയുടെ ആശ്വാസ പാക്കേജ് പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന മുഖേനയാണ് പാക്കേജ് നടപ്പാക്കുക.

 

ആരോഗ്യ പ്രവർത്തകർക്ക് 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കും.

 

കോവിഡ് ബാധിതർക്ക് പ്രത്യേക പരിഗണനയെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ രാജ്യത്ത് ആരും പട്ടിണി കിടക്കേണ്ടി വരില്ലെന്നും നിർമ്മല സീതാരാമൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

 

ശുചീകരണ തൊഴിലാളികളും പദ്ധതിയിൽ ഉൾപ്പെടും.

 

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പദ്ധതി പ്രകാരം 80 കോടി പാവങ്ങള്‍ക്ക് അഞ്ച് കിലോ അരി അല്ലെങ്കില്‍ ഗോതമ്പ് മൂന്ന് മാസത്തേക്ക് സൗജന്യമായി ഉറപ്പാക്കും.

 

രാജ്യത്തെ കർഷകർക്ക് കിസാൻ സമ്മാൻ നിധിയുടെ ആദ്യ ഗഡുവായ 2000 രൂപ അടിയന്തര ധനസഹായമായി നൽകും. രണ്ട് ഗഡുക്കളായാണ് പണം ലഭിക്കുക. 9 കോടി കർഷകർക്ക് ഇത് സഹായകമാകും.

 

ഒരു കിലോ പയര്‍ വര്‍ഗവും മൂന്നുമാസം സൗജന്യമായി നല്‍കും. ഒന്നിച്ചോ രണ്ട് തവണയായോ ഇത് വാങ്ങാവുന്നതാണ്.

 

മുതിർന്ന പൗരന്മാർക്കും സഹായം.

 

വയോജനങ്ങൾക്കും വിധവകൾക്കും 1000 രൂപ വീതം 3 മാസത്തേക്ക്.

 

8.3 കോടി ബിപിഎൽ കുടുംബങ്ങൾക്ക് 3 മാസത്തേക്ക് സൗജന്യ സിലിണ്ടർ.

 

20 കോടി വനിതാ ജൻധൻ അക്കൗണ്ട് ഉടമകൾക്ക് 500 രൂപ വീതം നൽകും.

 

OTHER SECTIONS