ആ നിറപുഞ്ചിരി മാഞ്ഞു ; എം ജി രാധാകൃഷ്ണന്റെ ഭാര്യ പത്മജ രാധാകൃഷ്ണന്‍ അന്തരിച്ചു

By Online Desk.15 06 2020

imran-azhar

 

 

തിരുവനന്തപുരം; ഗാന രചയിതാവും പ്രശസ്ത സംഗീതസംവിധായകന്‍ എം.ജി രാധാകൃഷ്ണന്റെ ഭാര്യയുമായ പത്മജ രാധാകൃഷ്ണന്‍ (68) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം എസ്.കെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു അന്ത്യം.

 

ഗാനരചയിതാവ്, ചിത്രകാരി എന്നീ നിലകളിലാണ് പത്മജ പ്രശസ്തി കൈവരിച്ചത. 2013 ല്‍ പുറത്തിറങ്ങിയ മിസ്റ്റര്‍ ബീന്‍ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് വരികള്‍ ചിട്ടപ്പെടുത്തിയാണ് ചലച്ചിത്ര രംഗത്ത് ഗാനരചയിതാവായി ചുവടുവെച്ചത്. മകന്‍ എം.ആര്‍ രാജാകൃഷ്ണനായിരുന്നു സംഗിതസംവിധാനം നിര്‍വ്വഹിച്ചത്. എം.ജി രാധാകൃഷ്ണന്‍ സംഗീതസംവിധാനം നിര്‍വ്വഹിച്ച് അനവധി ലളിതഗാനങ്ങള്‍ക്ക് വരികള്‍ രചിച്ചത് പത്മജ രാധാകൃഷ്ണന്‍ ആയിരുന്നു. തിരുവനന്തപുരത്തെ അനവധി സാംസ്‌കാരിക പരിപാടികളില്‍ സജീവ സാന്നിധ്യമായിരുന്നു. മകന്‍ എം.ആര്‍ രാജാകൃഷ്ണന്‍ സൗണ്ട് ഡിസൈനറാണ്. മകള്‍ കാര്‍ത്തിക വിദേശത്താണ്.

 

OTHER SECTIONS