തങ്ങള്‍ സ്വതന്ത്ര സ്ഥാപനമാണ്, പ്രത്യേക ഓഡിറ്റില്‍ നിന്ന് ഒഴിവാക്കണം; പദ്മനാഭ സ്വാമി ക്ഷേത്ര ട്രസ്റ്റ് സുപ്രീംകോടതിയിൽ

By സൂരജ് സുരേന്ദ്രന്‍.15 09 2021

imran-azhar

 

 

ന്യൂ ഡൽഹി: പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെയും ട്രസ്റ്റിന്റെയും കഴിഞ്ഞ 25 വര്‍ഷത്തെ വരവ് ചെലവ് കണക്കുകള്‍ വിശ്വാസയോഗ്യമായ സ്ഥാപനത്തിനെ കൊണ്ട് ഓഡിറ്റ് ചെയ്യിക്കണമെന്ന സുപ്രീംകോടതി നിർദേശത്തിനെതിരെ പദ്മനാഭ സ്വാമി ക്ഷേത്ര ട്രസ്റ്റ്.

 

പ്രത്യേക ഓഡിറ്റില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ട്രസ്റ്റ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

 

പദ്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപത്തുള്ള ശ്രീ വൈകുണ്ഡം, അനന്തശയനം, ഭജനപുര, മഹാലക്ഷ്മി, സുദര്‍ശന്‍ എന്നീ മണ്ഡപങ്ങളും, ചിത്രാലയം ആര്‍ട്ട് ഗാലറി, കുതിര മാളിക എന്നിവയുടെ ചെലവുകൾ കൃത്യമായി ഓഡിറ്റ് ചെയ്യുന്നില്ലെന്ന് അമിക്കസ് ക്യുറി ഗോപാല്‍ സുബ്രമണ്യം നേരത്തെ കുറ്റപ്പെടുത്തിയിരുന്നു.

 

പ്രത്യേക ഓഡിറ്റില്‍ നിന്ന് ഒഴിവാക്കണമെന്ന ട്രസ്റ്റിന്റെ ആവശ്യം ജസ്റ്റിസ് യുയു ലളിതിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് പരിഗണിക്കും.

 

കഴിഞ്ഞ 25 വര്‍ഷത്തെ വരവ് ചെലവ് കണക്കുകള്‍ വിശ്വാസയോഗ്യമായ സ്ഥാപനത്തിനെ കൊണ്ട് ഓഡിറ്റ് ചെയ്യിക്കാൻ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.

 

തുടർന്നാണ് കണക്കുകൾ ഹാജരാക്കാൻ കോടതി ട്രസ്റ്റിനോട് ആവശ്യപ്പെട്ടത്. ഇതിനെതിരെയാണ് ട്രസ്സ് കോടതിയെ സമീപിച്ചിരിക്കുന്നത്.

 

OTHER SECTIONS