പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഡിസംബര്‍ ഒന്നുമുതല്‍ ദർശനത്തിന് അനുമതി

By online desk .29 11 2020

imran-azhar

 

തിരുവനന്തപുരം: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ദർശനത്തിന് അനുമതിയായി. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നൽകിക്കൊണ്ട് ക്ഷേത്ര ദര്‍ശനത്തിന് ഭക്തജനങ്ങളെ അനുവദിക്കുമെന്ന് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. ഡിസംബര്‍ ഒന്നുമുതൽ ഇളവ് പ്രബാല്യത്തില്‍ വരും.

 

ഇതുപ്രകാരം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ക്ഷേത്രത്തിന്റെ നാല് നടകളില്‍ കൂടിയും ഭക്തര്‍ക്ക് ദര്‍ശനത്തിനായി ക്ഷേത്രത്തില്‍ പ്രവേശിക്കാം. മുതിര്‍ന്നവര്‍ക്കുള്ള നിയന്ത്രണവും ഒഴിവാക്കിയിട്ടുണ്ട്.


കൂടാതെ വിവാഹം, ചോറൂണ്, തുലാഭാരം തുടങ്ങി എല്ലാ വഴിപാടുകള്‍ നടത്താനും ക്രമീകരണങ്ങളൊരുക്കും.പുലര്‍ച്ചെ 3.45 മുതല്‍ 4.30 വരെ, 5.15 മുതല്‍ 6.15 വരെ, 10 മുതല്‍ 12 വരെ, വൈകിട്ട് 5 മുതല്‍ 6.10 വരെ എന്നിങ്ങനെയാണ് ഭക്തര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവാദമുള്ളത്.

OTHER SECTIONS