പ​ത്മാ​വ​തി റി​ലീ​സ് തീ​യ​തി മാ​റ്റി, പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട്

By BINDU PP .19 Nov, 2017

imran-azhar

 മുംബൈ: സഞ്ജയ് ലീല ബൻസാലിയുടെ വിവാദ ചിത്രം പത്മാവതിയുടെ റിലീസ് തീയതി മാറ്റി. ഡിസംബർ ഒന്നിനാണ് റിലീസ് നിശ്ചയിച്ചിരുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. പ്രതിഷേധക്കാരുമായി ചർച്ച നടത്തിയ ശേഷം പുതുക്കിയ തീയതി പ്രഖ്യാപിക്കുമെന്നാണു സൂചന. അപേക്ഷ പൂർണമായിരുന്നില്ലെന്ന കാരണം ചൂണ്ടിക്കാട്ടി സെൻസറിംഗിന് അയച്ച പദ്മാവതി പ്രിന്‍റ് സർട്ടിഫിക്കേഷൻ ബോർഡ് തിരിച്ചയച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചിത്രം സെൻസർ ബോർഡിനു സമർപ്പിച്ചത്. ബോർഡ് ചട്ടങ്ങളനുസരിച്ച് 61 ദിവസത്തിനുള്ളിൽ ചിത്രങ്ങൾ സെൻസർ ചെയ്തു നൽകിയാൽ മതി. സെൻസർ ബോർഡ് സെൻസറിംഗ് പൂർത്തിയാക്കി ചിത്രം കൈമാറില്ലെന്ന ധാരണയെ തുടർന്നാണ് റിലീസ് നീളുന്നതെന്നാണു സൂചന. പദ്മാവതിയുടെ റിലീസ് താത്കാലികമായി വിലക്കണമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. വാർത്താവിനിമയ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനിക്ക് അയച്ച കത്തിലാണ് വസുന്ധര ഈ ആവശ്യമുന്നയിച്ചത്. ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതുവരെ ചിത്രത്തിൻറെ റിലീസിന് അനുമതി നൽകരുതെന്നും സ്മൃതിയോട് വസുന്ധര അഭ്യർഥിച്ചു. നേരത്തെ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പദ്മാവതിയുടെ റിലീസ് വൈകിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

OTHER SECTIONS