പിഞ്ചു കുട്ടികളെ പീഡിപ്പിച്ച സ്ത്രീയെ ജയിൽമോചിതയാക്കാൻ തീരുമാനം

By Chithra.12 07 2019

imran-azhar

 

ലണ്ടന്‍ : അറുപത്തിനാലിൽ അധികം പിഞ്ചുകുട്ടികളെ പീഡിപ്പിച്ച കുറ്റത്തിന് ജയിലിൽ കഴിയുന്ന പ്രതിയെ മോചിതയാക്കാൻ തീരുമാനിച്ചു. വനേസ ജോർജ്ജിനെയാണ് ഒൻപത് വർഷത്തെ തടവിന് ശേഷം ജയിൽ മോചിതയാക്കാൻ തീരുമാനിക്കുന്നത്.

 

വനേസ ജനങ്ങൾക്ക് അപകടകാരിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജയിൽ അധികൃതർ ഇവരെ പുറത്തു വിടാൻ തീരുമാനിക്കുന്നത്. പരോൾ ബോർഡ് റിപ്പോർട്ട് അനുസരിച്ച് വനേസ ഈ സെപ്റ്റംബറിൽ ആകും ജയിൽ മോചിതയാകുന്നത്.

 

രണ്ട് മുതൽ അഞ്ച് വയസ്സുവരെയുള്ള 64 കുട്ടികളെയാണ് വനേസ പീഡിപ്പിച്ചത്. ഡേ കെയർ നടത്തുകയായിരുന്ന വനേസ തന്റെ സ്കൂളിൽ വന്നിരുന്ന കുരുന്നുകളെ ചൂഷണം ചെയ്യുകയായിരുന്നു എന്ന വിവരം വളരെ വൈകിയാണ് നാട്ടുകാർ അറിഞ്ഞത്.

 

പീഡന വിവരം പുറത്തറിഞ്ഞ ദിവസങ്ങൾക്കുള്ളിൽ ഇവരുടെ ഭർത്താവ് ഇവരിൽ നിന്ന് വിവാഹമോചനം നേടിയിരുന്നു. വനേസയുടെ രണ്ട് പെൺമക്കളും അമ്മയെ തള്ളിപ്പറയുകയും ചെയ്തിരുന്നു.

 

മുൻപും വനേസ പരോളിന് ശ്രമിച്ചിരുന്നുവെങ്കിലും ആവശ്യം നിരാകരിക്കപ്പെടുകയായിരുന്നു. വനേസയുടെ ജയിൽ മോചനം അനുവദിച്ചതിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്.