പാകിസ്താനുമായി സംഘര്‍ഷം; നിരവധി അഫ്ഗാന്‍ സൈനികര്‍ കൊല്ലപ്പെട്ടു

By Amritha AU.16 Apr, 2018

imran-azhar


കാബൂള്‍: ദുഗന്ത് ലൈനില്‍ പാകിസ്താന്റെ പാരാമിലിറ്ററി ഫ്രോണ്ടിയര്‍ കോര്‍പ്‌സുമായുണ്ടായ സംഘര്‍ഷത്തില്‍ നിരവധി അഫ്ഗാനിസ്താന്‍ സൈനികര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഒരു പൊലീസുകാരനും പ്രദേശവാസിയായ ഒരു ഗോത്രവര്‍ഗക്കാരനും ഉള്‍പ്പെടുന്നു.

പാക് അതിര്‍ത്തിയില്‍ വെച്ച് ജനക്കൂട്ടത്തിന് നേരെ പാകിസ്താന്‍ വെടിവെച്ചതോടെയാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കമായത്. വടക്കന്‍ പ്രവിശ്യയായ ഖോസ്റ്റ് മേഖലയിലെ സസൈ മൈതാന്‍ അതിര്‍ത്തിയിലാണ് സംഭവം. ഏറ്റുമുട്ടലിനിടെ രണ്ട് പാകിസ്താന്‍ സൈനികരെ അറസ്റ്റ് ചെയ്തതായി അഫ്ഗാന്‍ നാഷണല്‍ പൊലീസ് മേധാവി കേണല്‍ അബ്ദുല്‍ ഹനാന്‍ പറഞ്ഞു. പാക് ആക്രമണത്തില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഏകദേശം 2,600 കിലോമീറ്ററോളമാണ് പാകിസ്താനും അഫ്ഗാനിസ്ഥാനും അതിര്‍ത്തി പങ്കിടുന്നത്. ഇരുരാജ്യങ്ങളിലെയും അനധികൃത കുടിയേറ്റങ്ങള്‍ തടയുന്നതിനായി ശക്തമായ വേലി കെട്ടിപ്പടുക്കാന്‍ പാക്‌സിതാനി സൈന്യം ആരംഭിച്ചിരുന്നു.

 

OTHER SECTIONS