അതിർത്തിയിൽ നുഴഞ്ഞ് കയറാൻ ശ്രമം; സൈന്യം മൂന്ന് ഭീകരരെ വധിച്ചു

By Sooraj Surendran.19 10 2018

imran-azhar

 

 

ജമ്മു: ഇന്ത്യൻ അതിർത്തിയിൽ പാക് ഭീകരർ നുഴഞ്ഞ് കയറാൻ ശ്രമം നടത്തി. മൂന്ന് പാക് ഭീകരരെ സൈന്യം വധിച്ചു. ജമ്മു കാഷ്മീരിലെ രാംപുർ സെക്ടറിലാണ് സംഭവം. സൈന്യത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഭീകരരെ വധിച്ചത്. ഭീകരരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വ്യക്തമല്ല. നുഴഞ്ഞ് കയറാൻ ശ്രമിച്ച സംഘം സൈന്യത്തിനെ ആക്രമിക്കുകയായിരുന്നു. തുടർന്ന് സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരരെ വധിച്ചത്. നുഴഞ്ഞ് കയറാൻ ശ്രമിച്ചവരിൽ കൂടുതൽ ഭീകരർ ഉണ്ടെന്ന സംശയത്തിലാണ് സൈന്യം. മേഖലയിൽ തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്.

OTHER SECTIONS