വിചിത്ര ഉത്തരവുമായി പാകിസ്താൻ വിമാനക്കമ്പനി; ക്യാബിന്‍ ക്രൂ അംഗങ്ങള്‍ നിര്‍ബന്ധമായും ഉള്‍വസ്ത്രം ധരിക്കണം

By Lekshmi.01 10 2022

imran-azhar

ഇസ്ലാമാബാദ്: ഡ്യൂട്ടിക്ക് വരുമ്പോൾ ക്യാബിന്‍ ക്രൂ അംഗങ്ങള്‍ നിര്‍ബന്ധമായും ഉള്‍വസ്ത്രം ധരിക്കണമെന്ന വിചിത്ര ഉത്തരവിറക്കി പാകിസ്താനിലെ ദേശീയ വിമാനക്കമ്പിനിയായ പാകിസ്താന്‍ ഇന്റര്‍നാഷ്ണര്‍ എയര്‍ലൈന്‍സ് (പിഐഎ).ചില ക്യാബിന്‍ ക്രൂ അംഗങ്ങള്‍ യാത്ര ചെയ്യുമ്പോഴും ഹോട്ടലില്‍ താമസിക്കുമ്പോഴും വിവിധ ഓഫീസുകള്‍ സന്ദര്‍ശിക്കുമ്പോഴും അശ്രദ്ധമായ വസ്ത്രം ധരിക്കുന്ന പ്രവണത ആശയങ്കയുളവാക്കുന്നതാണ്.

 


ഇത്തരം വസ്ത്രധാരണ രീതികള്‍ കാഴ്ചക്കാരില്‍ അവമതിപ്പുണ്ടാക്കുമെന്നും ഇത് വ്യക്തികളെ മാത്രമല്ല എയര്‍ലൈന്‍സ് കമ്പനിയുടെ തന്നെ പ്രതിച്ഛായയെ ബാധിക്കുമെന്നും പിഐഎ ജനറല്‍ മാനേജര്‍ ആമിര്‍ ബാഷിര്‍ ജീവനക്കാര്‍ക്ക് അയച്ച മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

 


ക്യാബിന്‍ ക്രൂ അംഗങ്ങളുടെ അനുചിതമായ വസ്ത്രധാരണം അവമതിപ്പുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് ജീവനക്കാര്‍ നിര്‍ബന്ധമായും ഉള്‍വസ്ത്രം ധരിക്കണമെന്ന നിര്‍ദേശം വിമാനക്കമ്പനി നല്‍കിയതെന്ന് പാക് മാധ്യമമായ ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

 


എന്നാൽ ജീവനക്കാരുടെ വസ്ത്ര ധാരണം എല്ലായിപ്പോഴും കൃത്യമായി നിരീക്ഷിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജീവനക്കാര്‍ക്ക് മുന്നറിയിപ്പുണ്ട്‌.

OTHER SECTIONS