മുന്‍ പാക് പ്രധാനമന്ത്രി ഷഹീദ് കഹാന്‍ അബ്ബാസി അറസ്റ്റില്‍

By mathew.18 07 2019

imran-azhar


ഇസ്ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഷഹീദ് കഖാന്‍ അബ്ബാസി അറസ്റ്റില്‍. ലാഹോറില്‍ ഒരു വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയായിരുന്നു അഴിമതി ആരോപണം നേരിടുന്ന അബ്ബാസിയെ അറസ്റ്റ് ചെയ്തത്. നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ (എന്‍എബി) ഉദ്യോഗസ്ഥരെന്നു വ്യക്തമാക്കിയാണ് അദ്ദേഹത്തെ അറസ്റ്റു ചെയ്തു കൊണ്ടുപോയതെന്ന് മുസ്ലിം ലീഗ് - നവാസ് (പിഎംഎല്‍ - എന്‍) നേതാവ് അഹ്‌സാന്‍ ഇക്ബാല്‍ അറിയിച്ചു. അറസ്റ്റിന്റെ കാരണം വ്യക്തമാക്കിയില്ലെങ്കിലും അഴിമതിയും വഴിവിട്ട നടപടി ക്രമങ്ങളും ഉന്നയിച്ചാണ് അറസ്റ്റെന്ന് പിഎംഎല്‍-എന്‍ പുറത്തുവിട്ട അറസ്റ്റ് വാറണ്ടിന്റെ പകര്‍പ്പ് വ്യക്തമാക്കുന്നു.

എല്‍എന്‍ജി ഇറക്കുമതിക്കു കരാര്‍ നല്‍കിയതുമായി ബന്ധപ്പെട്ട 22,000 കോടിയുടെ അഴിമതി കേസില്‍ ഷഹീദ് കഖാന്‍ അബ്ബാസി മുഖ്യപ്രതിയായി 2015ല്‍ എന്‍എബി കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. മുന്‍ പെട്രോളിയം മന്ത്രി കൂടിയായ ഷഹീദ് കഖാന്‍ അബ്ബാസി 2013ല്‍ ക്രമവിരുദ്ധമായായി എല്‍എന്‍ജി കരാര്‍ അനുവദിച്ചെന്ന കേസില്‍ മുന്‍ പെട്രോളിയം സെക്രട്ടറി അടക്കമുള്ള ഉന്നതര്‍ പ്രതികളാണ്.

 

OTHER SECTIONS