By Sooraj Surendran .10 06 2019
ഇസ്ലാമാബാദ്: രാജ്യത്തെ ടൂറിസം മേഖല മെച്ചപ്പെടുത്താൻ പുത്തൻ വഴികളുമായി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ രംഗത്ത്. ഇതനുസരിച്ച് അമേരിക്കൻ സ്വദേശികൾക്ക് അഞ്ചു വർഷത്തേക്ക് മൾട്ടിപ്പിൾ എൻട്രി വിസയും പാക്കിസ്ഥാൻ പ്രഖ്യാപിച്ച് കഴിഞ്ഞു. പാക്കിസ്ഥാന്റെ പുതിയ തീരുമാനം ഇരു രാജ്യങ്ങളിലെയും നിക്ഷേപകർക്കും വിനോദസഞ്ചാരികൾക്കും ഗുണപ്രദമാകും. ഇതിലൂടെ രാജ്യത്തിൻറെ ടൂറിസം മേഖലയെ മെച്ചപ്പെടുത്താനാണ് ഇമ്രാൻ ഖാന്റെ നീക്കം. അതേസമയം മാർച്ചിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് പാകിസ്ഥാനികൾക്ക് വിസ നൽകുന്നത് അഞ്ചു വർഷത്തിൽ നിന്ന് ഒരു വർഷമായി കുറച്ചിരുന്നു. വിസാ പോളിസിയിൽ ഇത്തരമൊരു മാറ്റം വരുത്താൻ യു എസ് പാകിസ്ഥാനോട് ആവശ്യപ്പെട്ടിട്ടും പാക്കിസ്ഥാൻ ചെവിക്കൊള്ളാത്തതിനെ തുടർന്നായിരുന്നു നടപടി. യുഎസിന്റെ നടപടിക്ക് തൊട്ടുപിന്നാലെയാണ് മറുതന്ത്രവുമായി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ രംഗത്തെത്തിയത്.