പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ യു എസ് എ സന്ദർശനം അറിയില്ലെന്ന് അമേരിക്ക

By Chithra.11 07 2019

imran-azhar

 

വാഷിങ്ടണ്‍/ഇസ്ലാമാബാദ്‌: പാക്കിസ്ഥാൻ പ്രധാനമന്ത്രിയായ ഇമ്രാൻ ഖാൻ അമേരിക്കൻ സന്ദർശനം നടത്തുന്നതിനെ കുറിച്ച് സ്ഥിരീകരണമില്ലെന്ന് അമേരിക്കൻ വിദേശകാര്യ മന്ത്രാലയം.

 

ജൂലൈ 22ന് ഇമ്രാൻ ഖാൻ അമേരിക്ക സന്ദർശിക്കുമെന്ന് പാകിസ്ഥാൻ പ്രഖ്യാപിച്ചിരുന്നു. ഇമ്രാൻ ഖാന്റെ ആദ്യ അമേരിക്കൻ സന്ദര്ശനമാകുമായിരുന്നു ഇത്. പാക്കിസ്ഥാൻ പറഞ്ഞ ദിവസം അടുക്കാറായപ്പോഴാണ് വിഷയത്തിൽ അമേരിക്കയുടെ പ്രതികരണം ഉണ്ടായിരിക്കുന്നത്.

 

ജൂൺ 4നാണ് ഇമ്രാൻ ഖാൻ അമേരിക്ക സന്ദർശിക്കുമെന്ന് പാകിസ്ഥാൻ വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസൽ പറഞ്ഞത്. എന്നാൽ അമേരിക്കൻ വിദേശകാര്യ വക്താവ് മോർഗൻ ഒർടേഗസിന്റെ അഭിപ്രായത്തിൽ തന്റെ അറിവ് പ്രകാരം അത്തരത്തിൽ ഒരു സ്ഥിരീകനാവും ഇല്ലെന്നാണ്.

 

അമേരിക്കൻ വിദേശകാര്യ വക്താവിന്റെ പ്രതികരണം വന്ന സ്ഥിതിക്ക് ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകൾ നടത്തുകയും നടപടിക്രമങ്ങൾ തുടരുകയാണെന്നും ഔദ്യോഗിക സ്ഥിരീകരണം ഉടൻ ഉണ്ടാകുമെന്ന് മുഹമ്മദ് ഫൈസൽ ട്വീറ്റ് ചെയ്തു.

OTHER SECTIONS