ഇന്ത്യക്കെതിരെ വന്‍ ആക്രമണത്തിന് പാക് ഭീകരര്‍ അഫ്ഗാനില്‍ പരിശീലിക്കുന്നു

By praveenprasannan.02 06 2020

imran-azhar

ന്യൂയോര്‍ക്ക്: പാകിസ്ഥാനില്‍ നിന്നുളള ഭീകരര്‍ ഇന്ത്യക്കെതിരെ വന്‍ ആക്രമണം ലക്ഷ്യമിടുന്നതായി ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പ്. ഇതിനായി പാക് ഭീകരര്‍ അഫ്ഗാനിസ്ഥാനില്‍ പരിശീലിക്കുകയാമെന്നാണ് റിപ്പോര്‍ട്ട്.

 


താലിബാന്‍ പിന്തുണയോടെയാണ് പാക് ഭീകര സംഘടനകള്‍ പരിശീലനം അംഗങ്ങള്‍ക്ക് നല്‍കുന്നത്. യു.എന്‍ രക്ഷാസമിതിയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.ജയ്‌ഷെ മുഹമ്മദ്, ലഷ്‌കര്‍ ഇ തൊയ്ബ തുടങ്ങിയ സംഘടനകളാണ് ഭീകരരെ അഫ്ഗാനിലെത്തിച്ച് പരിശീലിപ്പിക്കുന്നത്. ഐ.ഇ.ഡി ( ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ്) ഉപയോഗിച്ച് ആക്രമണം നടത്തുന്നതില്‍ ഉള്‍പ്പെടെ പരിശീലനം ഇവര്‍ക്ക് നല്‍കുന്നുണ്ടെന്നാണ് അറിയുന്നത്.

OTHER SECTIONS