ലക്ഷ്യമിട്ടത് മുംബയിൽ നടന്നതിനെക്കാൾ ശക്തിയുള്ള ഭീകരാക്രമണത്തിന്; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

By Vidyalekshmi.16 09 2021

imran-azhar

 

ന്യൂഡൽഹി: ഡൽഹി പൊലീസിന്റെ പ്രത്യേക സെൽ കഴിഞ്ഞദിവസം അറസ്റ്റുചെയ്ത ഭീകരർ പദ്ധതിയിട്ടിരുന്നത് 2008 ൽ മുംബയിൽ നടന്നതിനെക്കാൾ ശക്തിയുള്ള ഒരു ഭീകരാക്രമണത്തിന്.ആയുധങ്ങളും സ്ഫോടക വസ്തുക്കളും ഇവർക്ക് പാകിസ്ഥാൻ നൽകിയിരുന്നു എന്നതിന് വ്യക്തമായ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

 


2008ൽ മുംബയിലെ പ്രധാന സ്ഥലങ്ങളിലാണ് ആക്രമണം നടന്നത്. എന്നാൽ മുംബൈ ഭീകരാക്രമണത്തിൽ ഇന്ത്യയുടെ പിടിയിലായ ഭീകരൻ അജ്മൽ കസബിന് പരീശീലനം നൽകിയ അതേ കേന്ദ്രത്തിൽ നിന്നാണ് ഇവർക്കും പരിശീലനം ലഭിച്ചത്.അവസാന ശ്വാസം നഷ്ടമാകുന്നതുവരെ ഇന്ത്യക്കാരെ കൊല്ലാൻ തനിക്ക് പാകിസ്ഥാൻ നിർദ്ദേശം നൽകിയിരുന്നു എന്നാണ് പിടിയിലാകുമ്പോൾ അജ്മൽ കസബ് പറഞ്ഞത്.

 

 


ആയിരക്കണക്കിന് പേരെ കൊന്നൊടുക്കാൻ കഴിയുന്ന തരത്തിലുള്ള ആക്രമണങ്ങൾ ആസൂത്രണം ചെയ്യാനാണ് ഇവർക്ക് പാക് ചാര സംഘടന നിർദ്ദേശം നൽകിയിരുന്നത്.

 

OTHER SECTIONS