എഫ്.എ.ടി.എഫ് ഗ്രേ ലിസ്റ്റിൽ ഫെബ്രുവരി വരെ പാകിസ്താൻ തുടരും

By Web Desk.23 10 2020

imran-azhar

 

 

ന്യൂ ഡൽഹി: ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്.എ.ടി.എഫ്) ന്റെ കരിമ്പട്ടികയിൽ പാകിസ്ഥാൻ 2021 ഫെബ്രുവരി വരെ തുടരും. കളളപ്പണം വെളുപ്പിക്കുന്നത് തടയുക, തീവ്രവാദത്തിന് ധനസഹായം നൽകുന്നത് തടയുക, അന്താരാഷ്ട്ര സമ്പദ്ഘടനയുടെ സമഗ്രതയ്ക്ക് തടസ്സമാകുന്ന ഭീഷണികൾ തടയുക എന്നിവയ്ക്കെതിരെ പോരാടുന്നതിനായി 1989ലാണ് എഫ്.എ.ടി.എഫ് സ്ഥാപിതമാകുന്നത്. എഫ്.എ.ടി.എഫ് നിഷ്കർഷിക്കുന്ന 27 വ്യവസ്ഥകൾ പാലുക്കുന്നതിൽ രാജ്യം പരാജയപ്പെട്ടതിനെ തുടർന്നാണ് തീരുമാനം. 27എണ്ണത്തിൽ 21 എണ്ണം മാത്രമേ പൂർത്തിയാക്കാൻ പാകിസ്ഥാന് സാധിച്ചിട്ടുള്ളു.

 

ഭീകരപ്രവർത്തനങ്ങൾക്കും കള്ളപ്പണം വെളുപ്പിക്കുന്നതിനും ധനസഹായം നൽകുന്നത് ഫലപ്രദമായി അടിച്ചമർത്തുന്നതിലും പാകിസ്താൻ പരാജയപ്പെട്ടതും കനത്ത തിരിച്ചടിയായി. 2018 ജൂണിലാണ് പാകിസ്താനെ എഫ്.എ.ടി.എ. ഗ്രേലിസ്റ്റിൽ പെടുത്തുന്നത്. അന്നുമുതൽ ഗ്രേലിസ്റ്റിൽ നിന്ന് പുറത്തുകടക്കാൻ പാകിസ്താന് സാധിച്ചിട്ടില്ല എന്നതും മറ്റൊരു വസ്തുതയാണ്.

 

OTHER SECTIONS