അതിർത്തിയിൽ വീണ്ടും പാക്കിസ്ഥാന്റെ വെടിനിർത്തൽ ലംഘനം

By Sooraj Surendran.21 10 2019

imran-azhar

 

 

ശ്രീനഗർ: ജമ്മുകാഷ്മീരിലെ തങ്ധർ സെക്ടറിൽ പാക്കിസ്ഥാൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു. ഞായറാഴ്ച പാക് സൈന്യം നടത്തിയ വെടിനിർത്തൽ ലംഘനത്തിൽ രണ്ട് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പ്രത്യാക്രമണമെന്നോണം ഇന്ത്യ നടത്തിയ തിരിച്ചടിയിൽ പാക്ക് അധിനിവേശ കശ്മീരിലെ ഭീകര ക്യാംപുകൾ ഇന്ത്യ തകർത്തിരുന്നു. തിങ്കളാഴ്ച്ച നടന്ന ആക്രമണത്തിൽ പ്രദേശത്തെ വീടുകൾക്ക് നാശനഷ്ടമുണ്ടായി. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തിൽ ഇന്ത്യ പ്രതികരിച്ചിട്ടില്ല.

 

OTHER SECTIONS