പാകിസ്ഥാനിൽ നിന്നും 30 ഇന്ത്യൻ തടവുകാരെ മോചിപ്പിച്ചു

By Sooraj S.13 Aug, 2018

imran-azhar

 

 

ഇസ്ലാമബാദ്: പാകിസ്ഥാനിൽ തടവ് ശിക്ഷക്ക് വിധിക്കപ്പെട്ടിരുന്ന 30 ഇന്ത്യൻ തടവുകാരെ മോചിപ്പിച്ചതായി പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 27 മത്സ്യത്തൊഴിലാളികളെ ഉൾപ്പെടെ മുപ്പത് പേരെയാണ് ഇന്ന് പാക്കിസ്ഥാൻ മോചിപ്പിക്കുന്നത്. ഈ മനുഷ്വത്വ പരമായ തീരുമാനത്തെ രാഷ്ട്രീയവൽക്കരിക്കരുതെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതിർത്തിയിൽ മൽസ്യബന്ധനം നടത്തി പിടിയിലായ മൽസ്യബന്ധന തൊഴിലാളികളെയാണ് മോചിപ്പിക്കുന്നതെന്ന് പാകിസ്ഥാൻ വ്യക്തമാക്കി.