ഇമ്രാൻ ഖാനെതിരെ ഗുരുതര ആരോപണങ്ങളുമായി പിഎംഎൽ,എൻ,പിപിപി കക്ഷികൾ

By Sooraj S.23 09 2018

imran-azhar

 

 

ഇസ്ലാമബാദ്: പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ ഗുരുതര ആരോപണങ്ങളുമായി പാക്കിസ്ഥാൻ മുസ്‍ലിം ലീഗ്– നവാസ്,പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി കക്ഷികളും രംഗത്ത്. വളരെ പെട്ടെന്ന് തന്നെ ഇന്ത്യയുമായി ചർച്ച നടത്താൻ ഇമ്രാൻ ഖാൻ എടുത്ത തീരുമാനമാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. യുഎസും ഇന്ത്യയും പാക്കിസ്ഥാനെതിരെ സംയുക്ത പ്രസ്താവന ഇറക്കിയിരുന്നു. ഇരു രാഷ്ട്രങ്ങളും എല്ലാ തരത്തിലുള്ള ആരോപണങ്ങളും പാക്കിസ്ഥാനെതിരെ ഉന്നയിച്ചിട്ടുണ്ട. ഈ സാഹചര്യത്തിലാണ് ഇന്ത്യയുമായി ഇമ്രാൻ ഖാൻ ചർച്ചയ്ക്ക് തയ്യാറാകുന്നത്. മാത്രമല്ല ഭീകരവാദവും കാശ്മീർ വിഷയവും ചർച്ചയിൽ ഉൾപ്പെടുത്തുമെന്ന് ഇമ്രാൻ ഖാൻ സൂചിപ്പിച്ച് കൊണ്ട് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇമ്രാൻ ഖാൻ കത്തയച്ചിരുന്നു ഇതാണ് വിവാദങ്ങൾക്ക് കാരണമായത്. പാക്സിസ്ഥാന്റെ നയതന്ത്ര മേഖലയിലെ പതനത്തിന് പ്രധാനമന്ത്രിയാണ് കാരണമെന്നും പ്രതിപക്ഷം ആരോപിച്ചു. ഭീകരവാദ വിഷയങ്ങൾ ഇന്ത്യയുമായി ചർച്ച ചെയ്യുന്നത് പാക്കിസ്ഥാന്റെ ഭാഗത്താണു ദൗർബല്യം എന്ന് ചൂണ്ടിക്കാണിക്കുമെന്ന് പിപിപി ഉപാധ്യക്ഷൻ ഷെറി റഹ്മാൻ പറഞ്ഞു. എന്നാൽ ഇന്ത്യ പാകിസ്താനുമായുള്ള ചർച്ചയിൽ നിന്നും പിന്മാറുകയായിരുന്നു.

OTHER SECTIONS