13- മത്തെ പാക്കിസ്ഥാൻ പ്രസിഡന്റ് ആയി അരിഫ് ആല്‍വി സ്ഥാനമേറ്റു

By uthara.09 Sep, 2018

imran-azhar


ഇസ്ലാമാബാദ്: 13- മത്തെ പാക്കിസ്ഥാൻ പ്രസിഡന്റ് ആയി  അരിഫ് ആല്‍വി സ്ഥാനമേറ്റു.ചീഫ് ജസ്റ്റീസ് സക്കീബ് നിസാറാണ്അരിഫ് ആല്‍വിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്.പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി പിപിപി) സ്ഥാനാര്‍ഥി ഐതാസ് അഹ്‌സന്‍നെയും എം എം എ നോമിനി മൗലാന ഫസല്‍ റഹ്മാന്‍ നെയും പരാജയപ്പെടുത്തികൊണ്ട് മുന്നേറിയാണ് പ്രസിഡന്റായി അല്‍വി തെരഞ്ഞെടുക്കപ്പെട്ടത്.തെഹ്‌രിക്-ഇ- ഇന്‍സാഫ് പാര്‍ട്ടിയുടെ സെക്രട്ടറി ജനറലായി അരിഫ് ആല്‍വി പ്രവർത്തിച്ചിട്ടുണ്ട് .