കാഷ്മീർ വിഷയം; ഇന്ത്യയുമായി ചർച്ചയ്ക്ക് തയ്യാറെന്ന് പാ​ക് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി

By Sooraj Surendran.31 08 2019

imran-azhar

 

 

ഇസ്ലാമാബാദ്: കാഷ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് ഇന്ത്യയുമായി ചർച്ചക്കില്ലെന്ന നിലപാട് സ്വീകരിച്ചിരുന്നു പാക്കിസ്ഥാൻ. ഇപ്പോഴിതാ നിലപാടിൽ നിന്നും പിന്മാറിയ പാക്കിസ്ഥാൻ ജമ്മു കാഷ്മീർ വിഷയത്തിൽ ഇന്ത്യയുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും അറിയിച്ചു. പാക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷിയാണ് ഇക്കാര്യം അറിയിച്ചത്. കാഷ്മീർ വിഷയത്തിൽ പാക്കിസ്ഥാന് ലോകരാജ്യങ്ങൾക്കിടയിൽ പിന്തുണ ലഭിക്കാത്ത സാഹചര്യത്തിലാണ് നിലപാട് മയപ്പെടുത്തിയിരിക്കുന്നത്.

 

അതേസമയം പാക്കിസ്ഥാൻ ഭീകരവാദ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാതെ ചർച്ചക്കില്ലെന്ന് ഇന്ത്യ യൂറോപ്യൻ യൂണിയനിൽ കഴിഞ്ഞ ദിവസം നിലപാടെടുത്തിരുന്നു.

 

OTHER SECTIONS