ഇന്ത്യയില്‍ പറന്നെത്തിയ പാകിസ്ഥാന്‍ ചാരന്‍ പിടിയില്‍

By praveenprasannan.25 05 2020

imran-azhar

ശ്രീനഗര്‍: ഇന്ത്യയിലേക്ക് പറന്നെത്തിയ പാകിസ്ഥാന്‍ ചാരന്‍ പിടിയിലായി. ചാരപ്രവര്‍ത്തിനെത്തിയ പ്രാവിനെ നാട്ടുകാരാണ്് പിടികൂടിയത്. ജമ്മുകാശ്മീരിലെ കത്വ ജില്ലയില്‍ ഹിരാനഗര്‍ പ്രവിശ്യയിലാണ് സംഭവം.


രാജ്യാന്തര അതിര്‍ത്തിക്കടുത്താണ് സംഭവം. പ്രാവിനെ പിടികൂടിയ നാട്ടുകാര്‍ ഉടന്‍ തന്നെ അതിനെ പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു. പരിശോധനയില്‍ കോഡ് ഭാഷയിലുളള സന്ദേശം ലഭിച്ചതായി പൊലീസ് അറിയിച്ചു. സന്ദേശം എന്താണന്ന് കണ്ടെത്താനുളള ശ്രമം നടക്കുന്നുണ്ട്.പ്രാവിന്റെ ഒരു കാലില്‍ ചില നമ്പറുകള്‍ രേഖപ്പെടുത്തിയ ഒരു വളയം ഉണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടക്കുന്നത്. ചാരപ്രവര്‍ത്തിക്കായി പാകിസ്ഥാന്‍ പരമ്പരാഗത രീതികള്‍ ഇപ്പോഴും പിന്തുടരുകയാണെന്നാണ് വ്യക്തമാകുന്നത്.

OTHER SECTIONS