പാലാ ഉപതിരഞ്ഞെടുപ്പ്; പോളിംഗ് 33% പിന്നിട്ടു

By mathew.23 09 2019

imran-azhar

 


പാലാ: ഉപതിരഞ്ഞെടുപ്പില്‍ പാലായില്‍ കനത്ത പോളിങ്. 11.45 വരെയുള്ള കണക്കുകള്‍ പ്രകാരം 33.10% പോളിങ് രേഖപ്പെടുത്തി. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ 11 മണി വരെ 22.09 ശതമാനമായിരുന്നു രേഖപ്പെടുത്തിയത്. ഇതുവരെ 28766 പുരുഷന്മാരും 26633 സ്ത്രീകളും ഉള്‍പ്പെടെ 55399 പേര്‍ വോട്ട് ചെയ്തു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി. കാപ്പനും യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോമും വോട്ട് രേഖപ്പെടുത്തി. പാലായില്‍ ഇത്തവണ ഒന്നാമതെത്തുമെന്നും 101 ശതമാനം വിജയം ഉറപ്പാണെന്നും മാണി സി. കാപ്പന്‍ പ്രതികരിച്ചു. അതേസമയം, ചില ബൂത്തുകളില്‍ വെളിച്ചക്കുറവ് കാരണം വോട്ടിങ് യന്ത്രം കൃത്യമായി കാണാന്‍ കഴിയുന്നില്ലെന്ന് ജോസ് കെ. മാണി പരാതി ഉന്നയിച്ചു.

 

വരാനിരിക്കുന്ന 5 ഉപതിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായാണ് പാലാ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം, എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി.കാപ്പന്‍, എന്‍ഡിഎ സ്ഥാനാര്‍ഥി എന്‍.ഹരി എന്നിവരുള്‍പെടെ 13 പേരാണ് മത്സര രംഗത്തുള്ളത്. വൈകിട്ട്‌ 6ന് ക്യൂവിലെത്തുന്ന അവസാന വോട്ടര്‍ക്കും വോട്ട് രേഖപ്പെടുത്താന്‍ അവസരമുണ്ടാകും. 87,729 പുരുഷ വോട്ടര്‍മാരും 91,378 വനിതാ വോട്ടര്‍മാരുമാണ് പാലാ മണ്ഡലത്തിലുള്ളത്. കഴിഞ്ഞ 13 തിരഞ്ഞെടുപ്പുകളിലും പാലായെ പ്രതിനിധീകരിച്ച കെ.എം മാണിയുടെ മരണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ്.

 

OTHER SECTIONS