പാലായിൽ ശക്തമായ പോളിംഗ്; 51.56 ശതമാനം ആളുകൾ വോട്ട് രേഖപ്പെടുത്തി

By Sooraj Surendran.23 09 2019

imran-azhar

 

 

പാലാ: പാലാ ഉപതിരഞ്ഞെടുപ്പിൽ ആദ്യ എട്ട് മണിക്കൂറുകൾ പിന്നിടുമ്പോൾ കനത്ത പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതുവരെ 51.56 ശതമാനം ആളുകൾ വോട്ട് രേഖപ്പെടുത്തിയതായാണ് കണക്കുകൂട്ടൽ. ജോസ് കെ. മാണി എംപി, ഭാര്യ നിഷ, കെ.എം.മാണിയുടെ ഭാര്യ കുട്ടിയമ്മ, സംവിധായകൻ ഭദ്രൻ, നടി മിയ ജോർജ്, നടൻ ചാലി പാലാ തുടങ്ങിയ പ്രമുഖർ രാവിലെ തന്നെ വോട്ടവകാശം വിനിയോഗിച്ചിരുന്നു.

 

82,456 പേരാണ് പാലാ ഉപതിരഞ്ഞെടുപ്പിൽ ഇതുവരെ വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിൽ 41,554 പുരുഷന്മാരും, 40,902 സ്ത്രീകളും ഉൾപ്പെടുന്നു. ഇത്തവണ പോളിംഗ് 75 ശതമാനം കടക്കാൻ സാധ്യതയുണ്ടെന്നാണ് രഷ്ട്രീയ പാർട്ടികളുടെ വിലയിരുത്തൽ. അനുകൂല കാലാവസ്ഥയും പോളിംഗ് ശതമാനം വർധിക്കാൻ കാരണമായി. യുഡിഎഫ് സ്ഥാനാർഥി ജോസ് ടോം കൂവത്തോട് ഗവ. എൽപി സ്കൂളിലും, എൽഡിഎഫ് സ്ഥാനാർഥി മാണി സി. കാപ്പൻ കാണാട്ടുപാറയിലെ 119-ാം ബൂത്തിലുമെത്തി വോട്ട് രേഖപ്പെടുത്തി. അതേസമയം എൻഡിഎ സ്ഥാനാർഥി എൻ.ഹരിക്ക് മണ്ഡലത്തിൽ വോട്ടില്ല.

 

OTHER SECTIONS