പാലായിൽ ആര്? പോളിംഗ് അവസാനിച്ചു; 71.48% പോളിംഗ്

By Sooraj Surendran.23 09 2019

imran-azhar

 

 

പാലാ: പാലാ ഉപതിരഞ്ഞെടുപ്പിൽ പോളിംഗ് അവസാനിച്ചു. 71.48% പോളിംഗാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പോൾ ചെയ്തതിനേക്കാൾ കുറവാണ് ഇത്തവണ പാലായിൽ രേഖപ്പെടുത്തിയിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ 77.25 പോളിംഗാണ് രേഖപ്പെടുത്തിയത്. രാഷ്ട്രീയ രംഗത്തും, സിനിമ രംഗത്തുമുള്ള പ്രമുഖർ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. 101 ശതമാനം വിജയം ഉറപ്പാണെന്ന് മാണി സി കാപ്പൻ പ്രതികരിച്ചു. ജോസ് കെ. മാണി എംപി, ഭാര്യ നിഷ, കെ.എം.മാണിയുടെ ഭാര്യ കുട്ടിയമ്മ, സംവിധായകൻ ഭദ്രൻ, നടി മിയ ജോർജ്, നടൻ ചാലി പാലാ തുടങ്ങിയവരും വോട്ട് രേഖപ്പെടുത്തി. യുഡിഎഫ് സ്ഥാനാർഥി ജോസ് ടോം കൂവത്തോട് ഗവ. എൽപി സ്കൂളിലും, എൽഡിഎഫ് സ്ഥാനാർഥി മാണി സി. കാപ്പൻ കാണാട്ടുപാറയിലെ 119-ാം ബൂത്തിലുമെത്തി വോട്ട് രേഖപ്പെടുത്തി. വൈകിട്ട് 6നു ക്യൂവിൽ എത്തുന്ന അവസാന വോട്ടർക്കും വോട്ട് ചെയ്യാൻ അവസരം നൽകിയിരുന്നു.

OTHER SECTIONS