പാലാരിവട്ടം മേൽപ്പാലം: പൊളിച്ചു പണിയേണ്ട ആവശ്യമില്ലെന്ന് ഇ ശ്രീധരൻ

By Sooraj Surendran .12 07 2019

imran-azhar

 

 

അപകടാവസ്ഥയിൽ തുടരുന്ന പാലാരിവട്ടം മേൽപ്പാലം മുഴുവൻ പൊളിച്ചു പണിയേണ്ട ആവശ്യമില്ലെന്ന് ഇ ശ്രീധരൻ. കാരണം മേൽപ്പാലത്തിന്റെ തൂണും, അടിത്തറയും മികവുറ്റതാണെന്നും ശ്രീധരൻ പറഞ്ഞു. അതേസമയം തൃശ്ശൂർ എൻജിനീയറിംഗ് കോളേജിലെ സിവിൽ എൻജിനീയറിംഗ് വിഭാഗം പ്രൊഫസർമാരുടെ സഹകരണത്തോടെ വിജിലൻസ് മേൽപ്പാലത്തിൽ വീണ്ടും പരിശോധന നടത്തി.പരിശോധനയുടെ റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും സംഘം അറിയിച്ചു. നിലവിൽ പാലത്തിന്റെ മൂന്നിലൊരു ഭാഗം മാത്രം പൊളിച്ചു പണിയേണ്ട സാഹചര്യമുള്ളുവെന്നാണ് വിലയിരുത്തൽ. അതേസമയം കൂടുതൽ തകരാറുള്ള സ്പാനുകൾ മാറ്റി സ്ഥാപിക്കണമെന്നും ഇ ശ്രീധരൻ പറഞ്ഞു.

OTHER SECTIONS