പാലാരിവട്ടം പാലം അഴിമതി; പ്രമുഖ രാഷ്ട്രീയ നേതാക്കൾക്ക് പങ്കെന്ന് വിജിലൻസ്

By Sooraj Surendran.23 09 2019

imran-azhar

 

 

കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതി കേസുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തലുകൾ പുറത്ത്. ആർഡിഎസ് പ്രൊജക്ട്സ് എംഡി സുമിത് ഗോയലിന്റെ ജാമ്യാപേക്ഷ എതിർത്തുകൊണ്ട് വിജിലൻസ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് കേസുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. അറസ്റ്റിലായ സുമിത് ഗോയൽ കേസിൽ നേരിട്ട് പങ്കുള്ളവരെക്കുറിച്ച് വെളിപ്പെടുത്തിയിട്ടില്ലെന്നും ഈ അവസരത്തിൽ ജാമ്യം അനുവദിച്ചാൽ വിവരങ്ങൾ ശേഖരിക്കുന്നത് തടസപ്പെടുമെന്നും വിജിലൻസ് റിപ്പോർട്ടിൽ വ്യക്തമാക്കി.


ആർഡിഎസ് കമ്പനി രാഷ്ട്രീയ നേതാക്കൾ ഉൾപ്പടെയുള്ള നിരവധിപ്പേർക്കു കൈക്കൂലി കൊടുത്തതായി ഗോയലിന്റെ സ്വകാര്യ ലാപ്ടോപ്പിൽ നിന്നു വ്യക്തമായിട്ടുണ്ടെന്നും വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. പാലാരിവട്ടം പാലം നിർമാണത്തിനായി സർക്കാർ മുൻകൂറായി അനുവദിച്ച തുക ആർഡിഎസ് കമ്പനി കടബാധ്യത തീർക്കാനാണ് വിനിയോഗിച്ചതെന്നും വിജിലൻസ് വ്യക്തമാക്കി. പാലാരിവട്ടം പാലം അഴിമതിയിൽ മുഖ്യ സൂത്രധാരനാണ് സുമിത് ഗോയൽ.

 

 

OTHER SECTIONS