പള്ളിത്തുറ വാർഡിലെ മുഴുവൻ ടി സി നമ്പറും ക്രമക്കേടിന് തുടർന്ന് റദ്ദാക്കി

By uthara.20 04 2019

imran-azhar

 

തിരുവനന്തപുരം : പള്ളിത്തുറ വാർഡിലെ മുഴുവൻ ടി സി നമ്പറും ക്രമക്കേടിന് തുടർന്ന് റദ്ദാക്കി . 4226 കെട്ടിടങ്ങളുടെ നമ്പറിൽ ആണ് ക്രമക്കേട് കണ്ടെത്തിയത് . ഭൂരിഭാഗം വരുന്ന പുതിയ കെട്ടിടങ്ങൾക്കും നമ്പർ നൽകാത്ത സാഹചര്യമാണെങ്കിലും പല കെട്ടിടങ്ങൾക്കും ഒരേ നമ്പർ ആണ് നൽകിയത് .നാല് വര്ഷങ്ങള്ക്ക് മുൻപ് കെട്ടിടങ്ങൾക്ക് നൽകിയ ടി .സി നമ്പർ ആണ് ഇപ്പോൾ റദ്ദുചെയ്യപ്പെട്ടത് . അതേ സമയം രജിസ്‌ട്രേഷൻ നടപടികൾ പൂർത്തീകരിച്ച പ്രമാണങ്ങൾ ക്രമക്കേട് ബാധിച്ചത് ജനങ്ങളെ ആശങ്കയിലാഴ്ത്തി . നേരിട്ട് ബില്ല് കളക്ടർ എത്തിയ ശേഷമാണ് പുതിയ നമ്പറുകൾ നൽകുമെന്നാണ് അന്തിമ തീരുമാനം .

OTHER SECTIONS