ഇടുക്കി ഡാമിന് പിന്നാലെ പമ്പ ഡാമും നാളെ തുറക്കും

By സൂരജ് സുരേന്ദ്രന്‍.18 10 2021

imran-azhar

 

 

പത്തനംതിട്ട: ഇടുക്കി ഡാം നാളെ രാവിലെ തുറക്കുമെന്ന് സർക്കാർ തീരുമാനിച്ചതിന് പിന്നാലെ പമ്പ ഡാമുംതുറക്കാൻ തീരുമാനം. മുൻകാല അനുഭവങ്ങൾ കണക്കിലെടുത്ത് നിരവധി മുന്നൊരുക്കങ്ങൾക്ക് ശേഷമാണ് നാളെ ഡാമുകൾ തുറക്കുക. 25 ഘന അടി മുതൽ പരമാവധി 50 ഘന അടി വരെ വെള്ളം പുറത്തേക്കൊഴുക്കാനാണ് തീരുമാനം.

 

ഡാം തുറക്കുമ്പോൾ സമീപവാസികൾ പ്രദേശത്ത് നിന്നും ഒഴിപ്പിക്കും. വേണ്ടത്ര മുന്നൊരുക്കങ്ങൾ സ്വീകരിക്കാൻ ജില്ലാ കലക്ടർ നിർദേശം നൽകി. പൊതുജനങ്ങളും അധികാരികളും ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കലക്ടർ അറിയിച്ചു.

 

കക്കി-ആനത്തോട് ഡാം തുറന്നുവിട്ടപ്പോൾ പമ്പയിലെ ജലനിരപ്പ് 10-15 സെൻ്റിമീറ്റർ മാത്രമാണ് ഉയർന്നത്. പമ്പ ഡാമിലെ വെള്ളമെത്തുമ്പോൾ ജലനിരപ്പ് 20-25 സെൻ്റിമീറ്റർ വരെ ഉയരാനാണ് സാധ്യത. അതേസമയം ഇടുക്കി ഡാമിന്റെ രണ്ട് ഷട്ടറുകൾ നാളെ രാവിലെ 11 മണിക്ക് 50 സെ മീ വീതം ഉയർത്തും.

 

ഷട്ടറുകൾ തുറക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ വേണ്ടത്ര മുൻകരുതലുകൾ ഒരുക്കാൻ ജില്ലാ കളക്ടർക്ക് നിർദേശം നൽകി. സെക്കൻഡിൽ ഒരു ലക്ഷം ലിറ്റർ വെള്ളം പുറത്തേക്ക് ഒഴുക്കാനാണ് തീരുമാനം.

 

ജില്ലാഭരണകൂടം അണക്കെട്ടിനു സമീപ വാസികൾക്ക് ജാഗ്രതാ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഷട്ടറുകൾ 3 സെ മി ഉയർത്തി 100 ക്യുമിക്‌സ് ജലം പുറത്തേക്ക് ഒഴുക്കും.

 

OTHER SECTIONS