കാഠ്മണ്ഡുവില്‍ പാനി പൂരി വില്‍പനയ്ക്ക് നിരോധനം

By Priya.28 06 2022

imran-azhar

നേപ്പാളിലെ കാഠ്മണ്ഡുവില്‍ പാനി പൂരി വില്‍പനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി. ലളിത്പൂര്‍ മെട്രോപൊളിറ്റന്‍ സിറ്റിയില്‍ കോളറ കേസുകള്‍ വര്‍ധിച്ചതോടെയാണ് നിരോധനം . പാനി പുരിയ്ക്കുവേണ്ടി ഉപയോഗിക്കുന്ന വെള്ളത്തില്‍ കോളറ ബാക്ടീരിയ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. നഗരത്തില്‍ പാനി പൂരി വില്‍പന പൂര്‍ണായി നിരോധിച്ചിരിക്കുകയാണ്.

 


കാഠ്മണ്ഡുവില്‍ കഴിഞ്ഞ ദിവസം 7 പേര്‍ക്കാണ് കോളറ സ്ഥിരീകരിച്ചത്.ഏഴ് കേസുകളില്‍ അഞ്ചെണ്ണം കാഠ്മണ്ഡു മെട്രോപൊളിസിലാണ് സ്ഥിരീകരിച്ചത്. ചന്ദ്രഗിരി, ബുദ്ധനില്‍കാന്ത മുനിസിപ്പാലിറ്റികളില്‍ ഓരോരുത്തര്‍ക്ക് കോളറ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോളറ സ്ഥിരീകരിച്ചവര്‍ 12 ആയി. ഇവരെല്ലാം ചികിത്സയിലാണ്. രണ്ട് പേര്‍ കോളറ മുക്തരായി ആശുപത്രി വിട്ടു.

 

 

OTHER SECTIONS