ശബരിമലയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള രേഖകൾ സുപ്രീംകോടതിയിൽ സമർപ്പിക്കുമെന്ന് പന്തളം കൊട്ടാരം

By Sooraj Surendran.23 10 2018

imran-azhar

 

 

തിരുവനന്തപുരം: പന്തളം കൊട്ടാരത്തിന് ശബരിമലയുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകൾ സുപ്രീംകോടതിയുടെ മുൻപാകെ സമർപ്പിക്കുമെന്നും അതിന് ശേഷം മാധ്യമങ്ങളെ കാണിക്കുമെന്നും പന്തളം കൊട്ടാരം നിര്‍വാഹക സമിതി അധ്യക്ഷന്‍ ശശികുമാര്‍ വര്‍മ വ്യക്തമാക്കി. പന്തളം കൊട്ടാരത്തിന് ശബരിമലയുമായുള്ള ബന്ധം സ്ഥാപിക്കാൻ യാതൊരു ഉദ്ദേശ്യവുമില്ലെന്നും അതേസമയം ക്ഷേത്രാചാരങ്ങളും അനുഷ്ടാനങ്ങളും സംരക്ഷിക്കേണ്ട ബാധ്യതയുണ്ടെന്നും ശശികുമാർ വർമ്മ പറഞ്ഞു. ക്ഷേത്രം അടച്ചിടാനുള്ള അധികാരം കൊട്ടാരത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

അതേസമയം ഇന്ന് നടന്ന വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ 1949ലെ കവനന്‍റ് പ്രകാരം തങ്ങള്‍ക്കു ക്ഷേത്രത്തില്‍ അധികാരമുണ്ട് എന്നാണു ചിലര്‍ പറയുന്നതെന്നും, ക്ഷേത്രം ക്ഷേത്രം ദേവസ്വം ബോര്‍ഡിന്റെ സ്വത്താണെന്നും പരാമർശിച്ചിരുന്നു. ശബരിമലയിലെ പൂജാദികർമങ്ങൾ തീരുമാനിക്കാനുള്ള അവകാശം മാത്രമേ തന്ത്രിക്കുള്ളു എന്നും ഭരണപരമായ നടപടികൾ എടുക്കാൻ അവകാശം ദേവസ്വം ബോർഡിനാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു.

OTHER SECTIONS