മാവോയിസ്റ്റ് ബന്ധം: അ​ല​ൻ ശു​ഹൈ​ബിനെ​യും താ​ഹ ഫ​സ​ലി​നെ​യും സിപിഎം പുറത്താക്കി

By Sooraj Surendran .12 11 2019

imran-azhar

 

 

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധത്തെ തുടർന്ന് അറസ്റ്റിലായ സിപിഎം പ്രവർത്തകരായ അലൻ ശുഹൈബിനെയും താഹ ഫസലിനെയും പാർട്ടിയിൽ നിന്നും പുറത്താക്കി. പന്നിയങ്കര ലോക്കൽ കമ്മിറ്റിയാണ് ഇരുവരെയും പുറത്താക്കിയത്. അതേസമയം പാർട്ടി നടപടി ഇതുവരെ പരസ്യമായി പുറത്തുവിട്ടിട്ടില്ല. പാർട്ടി നടത്തിയ അന്വേഷണത്തിൽ അലനും, താഹയ്ക്കും മാവോയിസ്റ്റ് ബന്ധമുള്ളതായി കണ്ടെത്തുകയായിരുന്നു. ഇതേ തുടർന്നാണ് നടപടി. യുവാക്കൾക്ക് സംഭവിച്ച ഈ രാഷ്ട്രീയ വ്യതിയാനത്തിനെ മനസ്സിലാക്കാത്തത് പാർട്ടിയുടെ പരാജയമാണെന്നും ഇത് സ്വയം വിമർശനമായി കാണണമെന്നും സിപിഎം റിപ്പോർട്ടിൽ പറയുന്നു.

 

OTHER SECTIONS