നാദാപുരത്ത് പൊള്ളലേറ്റ കുടുംബത്തിലെ നാലു പേരും മരിച്ചു

By Rajesh Kumar.25 02 2021

imran-azhar

 

കോഴിക്കോട്: ചെക്യാട് കായലോട്ട് താഴെ തീപ്പൊള്ളലേറ്റ കുടുംബത്തിലെ നാലു പേരും മരിച്ചു. ഗൃഹനാഥനും മൂത്തമകനും മകനും മരിച്ചതിന് പിന്നാലെയാണ് ഭാര്യയും രണ്ടാമത്തെ മകനും മരിച്ചത്.

 

കായലോട്ട് കീറിയപറമ്പത്ത് രാജു, ഭാര്യ റീന, മക്കളായ സ്റ്റാലിഷ്, സ്റ്റഫിന്‍ എന്നിവരാണ് മരിച്ചത്.

 

രാജുവും മകന്‍ സ്റ്റാലിഷും ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി മരിച്ചിരുന്നു. ഭാര്യയും മകനും വ്യാഴാഴ്ചയാണ് മരിച്ചത്.

 

ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടര മണിയോടെ രാജുവിന്റെ വീട്ടില്‍ നിന്ന് കൂട്ടനിലവിളികേട്ട് എത്തിയ അയല്‍വാസികളാണ് ശരീരത്തില്‍ തീപടര്‍ന്ന വീട്ടുകാരെയാണ് കണ്ടത്.


നാലുപേരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടേക്കും മാറ്റി.

 

കുടുംബ വഴക്കാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

 

OTHER SECTIONS